Panchalimedu | Idukki | കാറ്റിനോട് കിന്നാരം ചൊല്ലി പാഞ്ചാലിമേട്ടിൽ. | Panchalimedu History | Travelogue |

Panchalimedu Entrance
കാഞ്ഞിരപ്പള്ളി കുട്ടിക്കാനം റൂട്ടിൽ മുറിഞ്ഞപുഴയിൽ നിന്നും നാലര കിലോമീറ്റർ ഉള്ളിലായി ഇടുക്കി ജില്ലയിലാണ് പാഞ്ചാലിമേട് ( Panchalimedu ) സ്ഥിതി ചെയ്യുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ തന്നെ വിശാലമായ മൈതാനത്തു പച്ചപ്പുല്ല് വിരിച്ചിരിക്കുന്നു അതിനു നടുവിലൂടെ കാൽപാളികൾ കൊണ്ട് ഉണ്ടാക്കിയ നടപ്പാത. നടപ്പാത ചെന്ന് കയറുന്നത് വിശാലമായ കൂറ്റൻ മതിൽക്കെട്ടിനു മുൻപിലാണ് . കല്ലുകൾ കൊണ്ട് പണിതത് എന്ന് തോന്നിപ്പിക്കും വിധം പണിതിരിക്കുന്ന കവാടം. അതിനു മുകളിലായി മലയാളത്തിൽ കൊത്തിവച്ചിരിക്കുന്നത് പോലെ പാഞ്ചാലിമേട് എന്ന് എഴുതിയിരിക്കുന്നു.
ഉള്ളിലേക്ക് കടക്കുമ്പോൾ തന്നെ മതിലിനോട് ചേർന്ന ഭാഗത്തു കല്ലുകൊണ്ട് പണിതതുപോലെ ഉള്ള ടിക്കറ്റ് കൌണ്ടർ. അവിടെനിന്ന് ടിക്കറ്റ് വാങ്ങി വേണം ഉള്ളിൽ പ്രവേശിക്കാൻ. ഇവിടെനിന്നും ടിക്കറ്റ് വാങ്ങി കല്ല് വിരിച്ച നടപ്പാതയിലൂടെ മുകളിലേക്ക് പ്രവേശിക്കാം...  കയറി തുടങ്ങുമ്പോൾ തന്നെ വലതു വശത്തായി മുകളിൽ ഒരു കൽമണ്ഡപവും അതിന്റെ മതിലിൽ കൊത്തി വച്ചതുപോലെ ഒരു ആനയുടെ മുഖവും കാണാം. ഇവിടെ മിക്കപ്പോളും കല്യാണ ആൽബം ഷൂട്ട് ചെയ്യാൻ എത്തിയവർ ഉണ്ടായിരിക്കും.
panchalimedu elephant
കാൽപാതക്കിരുവശവും പൊതയും കാടുകളും നിറഞ്ഞിരിക്കുന്നു. കുറച്ചു ഭാഗങ്ങളിൽ ഗാർഡൻ ഒരുക്കാൻ ശ്രെമിച്ചതിന്റെ അവശേഷിപ്പുകളും കാണാം.
തൊട്ടു മുകളിലായി തന്നെ ഒരു ഹൃദയാകൃതിയിൽ സിമന്റ്ൽ ചെയ്ത എന്തോ ഒരു കരവിരുത് കാണാം അതിനു തൊട്ടു താഴെയായി കണ്ടൽകാടുകൾ പോലെ ഇടതൂർന്ന തണൽ വിരിച്ചു ഇരുട്ട് നിറഞ്ഞിരിക്കുന്ന ചെറിയ മരങ്ങളുടെ ഒരു പ്രദേശവും അതിലേക്ക് ഇറങ്ങി ചെല്ലുന്ന പടികളും. പ്രണയികളുടെ വിഹാരകേന്ദ്രമാണ് ഈ സ്ഥലം.
Panchalimedu stone way
മുകളിലേക്ക് കയറും തോറും കാറ്റിന്റെ ഇരമ്പൽ കേട്ടുകൊണ്ട് ഇരിക്കും.ഇരുവശവും വളർന്നു പന്തലിച്ച കുറ്റിച്ചെടികൾക്കിടയിലൂടെ നീളുന്ന ഒറ്റയടി മൺപാത... മുകളിൽ ചെല്ലുമ്പോൾ കാണുന്നത് അകലെയായി കാണപ്പെടുന്ന മനോഹരമായ മലകൾ. മിക്കസമയങ്ങളിലും ഈ മലകളെ കൊടകൾ വന്ന് മറക്കാറുണ്ട്. കാറ്റിന്റെ അതിപ്രസരം താഴെയുള്ള പുൽനാമ്പുകളിൽ പ്രകടമാകുന്നുണ്ട്. 
Panchalimedu heart
നീലാകാശവും വെള്ളി മേഘങ്ങളും കുന്നിന്മുകളിലേക്ക് നീങ്ങുന്ന കുരിശിൻ വഴികളും ഒരു പ്രത്യേക ഫീൽ നൽകുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും കോൺക്രീറ്റ് ഇരിപ്പിടങ്ങൾ ഉണ്ട്. നിലക്കാതെ വീശുന്ന കാറ്റിനോടൊപ്പം വീണ്ടും അകലെയായി കാണുന്ന കുന്നിന്മുകളിലേക്ക് നടന്ന് കയറാം.

വലത് വശത്തു മുകളിലായി കുന്നിൻമുകളിൽ കാണുന്ന അമ്പലത്തിൽ നിന്നും ഒഴുകിവരുന്ന പ്രാർത്ഥനാജപങ്ങളും കാറ്റിൽ എങ്ങും അലയടിക്കുന്നു. ആകാശത്തിന്റെ നീലിമ താഴെയുള്ള കുന്നിൻമുകളിലേക്ക് ഒഴുകിയിറങ്ങുന്നുണ്ടോ എന്ന് ചിലപ്പോൾ തോന്നി പോകും.  
Panchalimedu stone house


ബ്ലോഗിനപ്പുറം യാഥാർഥ്യം 

പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും ഒരുമണിക്കൂർ ചിലവഴിക്കാൻ പറ്റിയൊരു സ്ഥലം. ടിക്കറ്റ് എടുത്ത് കയറി കാണാൻ മാത്രം ഒന്നും ഇവിടെയില്ല. കാറ്റാണ് ഇവിടുത്തെ പ്രധാന ആകർഷണം. മലകളിൽ നിറയെ പോതയും ഉണ്ണീശോപുല്ലും വളർന്നു നിൽക്കുന്നു. അങ്ങിങ്ങായി പണി കഴിപ്പിച്ചിരിക്കുന്ന കല്മണ്ഡപങ്ങളും കോൺക്രീറ്റ് ഇരിപ്പിടങ്ങളും പ്രത്യേകിച്ച് ഭംഗി ഒന്നും വർധിപ്പിച്ചിട്ടില്ല.

ഫീസ്

Child ( 5-10 years) : 10Rs
Adult                       : 20 Rs
Camera                   : 50 Rs
Wedding Album     : 750 Rs
Heli cam                 : 500 Rs
Other Album         :  2500 Rs
Cinema , Serial etc.. : 12500 Rs

Working Time:  6 AM to 6 :30 PM

Previous Post Next Post