Ilaveezhapoonchira | ഇലവീഴാപൂഞ്ചിറ | Stay | Resorts | Weather | District | Images

ilaveezhapoonchira stay resort weather district

മധ്യകേരളത്തിലെ ജില്ലയായ കോട്ടയത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ (ilaveezhapoonchira ). കേരളത്തിലെ ഓഫ് റോഡ് യാത്രികരുടെ ഇഷ്ടകേന്ദ്രം കൂടി ആയിരുന്നു ഇവിടം.ഓഫ് റോഡ് വാഹനങ്ങൾക്ക് മാത്രം വേണമെങ്കിൽ മുകളിൽ വരെ വാഹനം കയറ്റാവുന്നതാണ്, അല്ലാത്തവർ മലയുടെ താഴെ വാഹനം പാർക്ക് ചെയ്ത് നടന്നു കയറേണ്ടി വരും. ഇന്ന് അത്രമാത്രം ഓഫ് റോഡ് പ്രേമികൾ ഒന്നും ഇവിടെ എത്തുന്നില്ല എങ്കിൽ പോലും ഇലവീഴാപൂഞ്ചിറയുടെ പ്രതാപം പൂർണ്ണമായി അവസാനിച്ചിട്ടില്ല.

Ilaveezhapoonchira is a major tourist destination in the district of Kottayam in central Kerala. This place was also a favorite place for off-road travelers in Kerala. Only off-road vehicles can drive up to the top, otherwise, they have to park their vehicles at the bottom of the mountain and walk up.

ഇലവീഴാപൂഞ്ചിറയുടെ ഐതിഹ്യം | ചരിത്രം ( Myth | History about Ilaveezhapoonchira ) 

പാണ്ഡവരുടെ വനവാസകാലത്തു അവർ വന്ന് ഇവിടെ താമസിച്ചിരുന്നതായി പറയപ്പെടുന്നു. പാഞ്ചാലിക്കായി ഭീമൻ അവിടെ ഒരു കുളം ഒരുക്കുകയും, അതിൽ ഇലവീഴാറില്ല എന്നതിനാൽ ഇലവീഴാത്ത കുളം(ചിറ ) എന്ന അർഥത്തിൽ ഇലവീഴാപൂഞ്ചിറ എന്ന പേര് ലഭിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. കൂടാതെ വളരെ സുന്ദരിയായ പാഞ്ചാലി കുളിക്കാൻ ഇറങ്ങുമ്പോൾ ഉള്ള ദേവന്മാരുടെ ഒളിഞ്ഞുനോട്ടം അവസാനിപ്പിക്കുവാനായി ദേവേന്ദ്രൻ സ്ഥാപിച്ച മലനിരകളാണ് ഈ കുളത്തിനു ചുറ്റും ഉള്ളത് എന്നും ഐതിഹ്യം ഉണ്ട്.

ഇലവീഴാപൂഞ്ചിറയുടെ കാഴ്ചകൾ.

മരങ്ങൾ ഇല്ലാതെ പുൽച്ചെടികൾ വളർന്ന് പച്ചപ്പ്‌ നിറഞ്ഞ മലകളും, കല്ലുകൾ നിറഞ്ഞ പാതയും, ഇടക്കിടക്ക് വന്നു പോകുന്ന കാറ്റും , മുകളിൽ നിന്നുമുള്ള താഴ്വാര കാഴ്ചകളുമാണ്ഇലവീഴാപൂഞ്ചിറയെ മനോഹരമാക്കുന്നത്. 
മുകളിൽ നിന്നും താഴേക്കുള്ള കാഴ്ചകളിൽ അകലെയായി ഒഴുകുന്ന പുഴയും ചെറിയ മണൽതിട്ടകളും മലകളും ഒക്കെ കാണാം. ഇടക്കിടെ വന്നുപോകുന്ന മൂടൽമഞ്ഞും ഇലവീഴാപൂഞ്ചിറയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. 

Ilaveezhapoonchira Stay | Resorts ( ഇലവീഴാപൂഞ്ചിറയിലെ താമസം )

ഇലവീഴാപൂഞ്ചിറയിലെ താമസം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ( താമസസൗകര്യങ്ങൾ ഒരുക്കുന്നവർക്ക് ബന്ധപ്പെടാവുന്നതാണ്. whatsapp : 6238 788 639  email : yathrikanonroad@gmail.com)
Ilaveezhapoonchira Rating 

Entry fees | പ്രവേശന ഫീസ് 

ഇതുവരെ ഇലവീഴാപൂഞ്ചിറയിൽ പ്രവേശനഫീസ് ഒന്നും തന്നെ ഇല്ല.

Ilaveezhapoonchira Weather

MELUKAVU WEATHER
വെയിൽ സമയങ്ങളിൽ ഇലവീഴാപൂഞ്ചിറ സന്ദർശിക്കുന്നത് അലോരസമായിരിക്കും. അതുകൊണ്ട് തന്നെ ഉച്ചസമയങ്ങൾ ഒഴിവാക്കുക. കോടമഞ്ഞും ചെറിയ ചാറ്റൽ മഴയുമാണ് നല്ല സമയം. ഇടിയും മിന്നലുമുള്ള സമയങ്ങൾ ഒഴിവാക്കുക. ഇടിമിന്നൽ ഏൽക്കുവാനുള്ള സാധ്യത ഇലവീഴാപൂഞ്ചിറയിൽ അധികമാണ്. 

Ilaveezhapoonchira District | ഇലവീഴാപൂഞ്ചിറ ജില്ല

കോട്ടയം ജില്ലയിലെ മേലുകാവിലാണ് ഇലവീഴാപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്.

Previous Post Next Post