മുഴുപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, കേരളത്തിൽ കണ്ണൂരിന് മാത്രം അവകാശപ്പെടാവുന്ന കേരളത്തിലെ ഒരേ ഒരു ഡ്രൈവ് ഇൻ ബീച്ച് ആണ് ഇത്. കൂടാതെ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും മികച്ച 10 ഡ്രൈവ് ഇൻ ബീച്ചുകളിലും ഉൾപ്പെട്ടതാണ് കണ്ണൂരിലെ മുഴുപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്.
നാല് കിലോമീറ്ററോളം ആണ് മുഴുപ്പിലങ്ങാട് ബീച്ചിലൂടെ വെള്ളത്തിലും കരയിലുമായി വാഹനം ഓടിക്കുവാൻ സാധിക്കുന്നത്. ഏതൊരു ബീച്ചിലും എന്നതുപോലെ സായാഹ്നങ്ങളിൽ തന്നെയാണ് ഇവിടെ ജനത്തിരക്ക് കൂടുതൽ ഉള്ളത്. മറ്റ് കടലുകളെ അപേക്ഷിച്ചു തീരത്തു ആഴം കുറവായതിനാൽ സുരക്ഷിതമായി കടലിൽ ഇറങ്ങി വിനോദങ്ങളിൽ ഏർപ്പെടുവാൻ സാധിക്കുന്നു. വേലിയേറ്റ സമയങ്ങളിൽ പോലും തീരത്തെ മണ്ണിന്റെ ഉറപ്പ് കൂടുതലാകുന്നതിനാൽ ഏത് സമയത്തും വാഹനങ്ങൾ ഓടിക്കുന്നതിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാറില്ല .
കടൽ കാഴ്ചകളും , അസ്തമയ സൂര്യനും കടൽക്കരയിലൂടെ വാഹനങ്ങൾ ഓടിക്കുന്ന കാഴ്ചകളുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. കൂടാതെ ശൈത്യകാലങ്ങളിൽ വിരുന്നെത്തുന്ന ദേശാടനപറവകളും ഇവിടുത്തെ ആകർഷണമാണ്.
കടൽക്കരയിലെ വാഹനമോടിക്കൽ തന്നെയാണ് ഇവിടുത്തെ പ്രധാന വിനോദം. കൂടാതെ മറ്റേതൊരു കടൽ എന്നതുപോലെ തന്നെ ഇവിടെ കുളിക്കുവാനും, കാഴ്ചകൾ ആസ്വദിക്കുവാനും ആണ് വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നത്. കൂടാതെ സീസണിൽ മാത്രം നടക്കുന്ന ഫെസ്റ്റിവൽ വിനോദപരിപാടികൾ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.
കണ്ണൂരിൽ നിന്നും 14 കിലോമീറ്ററും തലശേരിയിൽ നിന്നും 8 കിലോമീറ്റർ ദൂരവുമാണ് ഇവിടേയ്ക്ക് ഉള്ളത്.
Two wheeler : 20 Rs
Three Wheeler : 30 Rs
Four Wheeler : 40 Rs
( മാറ്റങ്ങൾ വന്നേക്കാം )