ശരിക്കും ഒതളങ്ങാ തുരുത്തു എന്നൊരു സ്ഥലം ഉണ്ടോ ?, ഒതളങ്ങ തുരുത്തു എന്ന വെബ് സീരീസിലൂടെ നമ്മുടെ എല്ലാം പ്രിയങ്കരമായ ഒരു സ്ഥലമാണ് കണ്ടൽ കാടുകൾ തിങ്ങിയ ഈ തുരുത്തു. തുരുത്തിലെ ജീവിത കഥ പറയുന്ന ഈ കഥയോളം തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് ഈ സ്ഥലവും.
എന്നാൽ ഒതളങ്ങ തുരുത്തു ( othalanga thuruth ) എന്നൊരു സ്ഥലമുണ്ടോ ? , ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഒതളങ്ങ തുരുത്തു എന്ന ഈ വെബ് സീരീസ് ചിത്രീകരിക്കുന്നത് കായംകുളം കായലിനോട് ചേർന്ന് കിടക്കുന്ന പ്രകൃതി രമണീയമായ ആയിരം തെങ്ങ് എന്ന സ്ഥലത്താണ്.
കണ്ടൽ കാടുകളാൽ സമൃദ്ധമായ ഇവിടെ ജീവവൈവിധ്യങ്ങളുടെ ഒരു കലവറ തന്നെയാണ് ഇവിടം. മണൽ ഖനനം രൂക്ഷമായതിനാൽ തുരുത്തിനുള്ളിലേക്ക് വഞ്ചി പ്രേവേശിപ്പിക്കുവാൻ അനുവാദം ഇല്ല, എന്നാൽ തുരുത്തിലെ കാഴ്ചകൾ നമുക്ക് നടന്നു കാണുന്നതിന് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.
നട്ടുച്ച വെയിലിൽ പോലും തുരുത്തിനുള്ളിലെ കുളിർമ്മക്ക് കണ്ടൽ കാടുകളുടെ സംഭാവന വളരെ വലുതാണ്. ഉപ്പുനിറഞ്ഞ പഞ്ചരമണൽ പാതകളും. തെളിഞ്ഞ വെള്ളം നിറഞ്ഞ നടപ്പാതകളും, പച്ചപ്പ് നിറഞ്ഞ കായൽ വെള്ളവുമെല്ലാം തുരുത്തിൻറെ കാഴ്ചകളാണ്.
പച്ചപ്പ് നിറഞ്ഞ വ്യത്യസ്ഥ ഇനം കണ്ടൽ ചെടികളും, അനേകം ജീവവൈവിധ്യങ്ങളും, വിവിധയിനം പക്ഷികളും, ഞണ്ടുകളുമെല്ലാം ചേർന്ന് തുരുത്തിനെ സുന്ദരമാക്കുന്നു!
ചോദ്യം: ഞാൻ ഒതളങ്ങാ തുരുത്തു എന്നൊരു വെബ് സീരീസ് കാണുന്നുണ്ട് ശരിക്കും ഈ സ്ഥലം എവിടെയാണന്ന് പറയാമോ ?( Josemon Devasia)
വിവരണം : Jobin Ovelil