മൂന്നാറിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ. | Best places to visit in munnar |

കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമം അതാണ് മൂന്നാർ. ഇവിടുത്തെ കാലാവസ്ഥയും പ്രകൃതി ഭംഗിയും തേയില കൃഷിയും 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ സാന്നിധ്യവും  ഈ മനോഹര ഗ്രാമത്തിന്റെ പ്രശസ്തി  എല്ലാ നാടുകളിലും എത്തിച്ചു. കേരളത്തിൽ എത്തുന്ന ഏതൊരു വിദേശ വിനോദ സഞ്ചാരികൾ പോലും മൂന്നാറിൽ എത്താതെ മടങ്ങാറില്ല. മൂന്ന് ആറുകളുടെ സംഗമസ്ഥാനം കൂടി ആയതിനാലാണ് ഈ സ്ഥലത്തിന് മൂന്നാർ എന്ന പേര് കൈവന്നത്.

Places to visit in munnar

മൂന്നാറിൽ ആദ്യമായി എത്തുന്ന ഏതൊരു സഞ്ചാരിയിലും സന്ദേഹം ഉണ്ടാക്കുന്ന ഒരു ചോദ്യമാണ് മൂന്നാറിൽ പോവേണ്ട പ്രധാന സ്ഥലങ്ങൾ ഏതൊക്കെയെന്നത് ! അവിടെ എന്തൊക്കെയാണ് കാണേണ്ടത് എന്നതും!,  മൂന്നാറിലെ പ്രധാന സ്ഥലങ്ങൾ ഏതൊക്കെയെന്നു നോക്കാം.

മൂന്നാറിൽ സന്ദർശിക്കേണ്ട  പ്രധാന സ്ഥലങ്ങൾ. ( Best places to visit in munnar )

  • ടോപ്പ് സ്റ്റേഷൻ (Top station)
മൂന്നാറിൽ നിന്നും 35 കിലോമീറ്റർ മാറി മൂന്നാറിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ചകൾ തന്നെയാണ് ഇവിടുത്ത പ്രധാന പ്രത്യേകത.
  • മാട്ടുപ്പെട്ടി  ഡാം(Mattuppetty dam)
മൂന്നാറിൽ നിന്നും 12 കിലോമീറ്റർ അകലെ പള്ളിവാസൽ പദ്ധതിക്കായി  പാലാറിനു കുറുകെ നിർമ്മിച്ച ജലസംഭരണി.ബോട്ടിങ് ആണ് പ്രധാന വിനോദം.
  • എലിഫന്റ്  പാർക്ക് ( Elephant Park )
മൂന്നാറിൽ നിന്നും 7 കിലോമീറ്റർ മാറി ആനപ്പുറത്തു യാത്ര ചെയ്യുവാനും ആനയോടൊപ്പം ഫോട്ടോ എടുക്കുവാനുമായി ഒരു സ്ഥലം.
  • ഇരവികുളം നാഷണൽ പാർക്ക് ( Eravikulam National Park )
മൂന്നാറിൽ നിന്നും 8 കിലോമീറ്റർ മാറി  കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സ്ഥിതി ചെയ്യുന്ന പ്രദേശം. കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള വന്യജീവി സംരക്ഷണ കേന്ദ്രവും ഇതാണ്.  വംശനാശ ഭീഷണി നേരിടുന്ന വരയാടുകളെയും മറ്റു മൃഗങ്ങളെയും കാണാം.
  • എക്കോ പോയിൻറ്  ( Echo Point )
മൂന്നാറിൽ നിന്നും 17 കിലോമീറ്റർ മാറി ശബ്ദം  പ്രധിധ്വനിക്കുന്ന സ്ഥലം. മലകൾക്കിടയിലെ തടാകത്തിലൂടെയുള്ള ബോട്ടിങ്ങും  ചെറിയ രീതിയിലുള്ള കടകളിലെ കച്ചവടവും പ്രധാന വിനോദങ്ങൾ.
  • കുണ്ടല ഡാം ( Kundala Dam )
മൂന്നാറിൽ നിന്നും 25 കിലോമീറ്റർ അകലെ പള്ളിവാസൽ പദ്ധതിക്കായി നിർമ്മിച്ച ചെറിയൊരു ജലസംഭരണി. യൂക്കാലി മരങ്ങൾക്കിടയിലൂടെയുള്ള കുതിര സവാരിയും, കരകൗശല  വസ്തുക്കളുടെ ഉൾപ്പെടെയുള്ള കച്ചവടങ്ങളും ഇവിടെയുണ്ട്.
  • റോസ് ഗാർഡൻ ( Rose Garden )
മൂന്നാറിൽ നിന്നും 2 കിലോമീറ്റർ മാറി ഉള്ള പൂന്തോട്ടം, പല തരത്തിൽ ഉള്ള റോസുകൾ ഉൾപ്പടെ ഒരുപാട് ചെടികളുടെ ശേഖരം ഇവിടെയുണ്ട്.
  • ടീ മ്യൂസിയം (Tea Musium )
മൂന്നാറിൽ നിന്നും 3 കിലോമീറ്റർ അകലെ തേയില നിർമ്മിക്കുന്നത് കാണുവാനും വാങ്ങുവാനുമായി ഒരു സ്ഥലം, ബ്രിട്ടീഷുകാരുടെ  കാലത്തു അവർ തേയില നിർമ്മിക്കുവാനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ പ്രദർശനവും ഇവിടെ ഉണ്ട്. 

ഈ കുറച്ചു സ്ഥലങ്ങൾ കൊണ്ട് മൂന്നാറിലെ കാഴ്ചകൾ അവസാനിക്കുന്നില്ല. എങ്കിൽ പോലും മൂന്നാറിൽ എത്തിയാൽ ഈ സ്ഥലങ്ങൾ എങ്കിലും നഷ്ടപ്പെടാതെ കണ്ടിരിക്കുക.

വിവരണം : Jobin Ovelil
Previous Post Next Post