സുഹൃത്തുക്കൾക്കൊപ്പം ഉള്ള ദൂരയാത്രകൾ എങ്ങനെ പ്രശ്നരഹിതം ആക്കാം? | Group Travel tips |

Group Travel tips Malayalam
സുഹൃത്തുക്കൾക്കൊപ്പം ഉള്ള ദൂരയാത്രകൾ ആഗ്രഹിക്കാത്തവർ വളരെ കുറവായിരിക്കും. കാഴ്ചകളുടെ ഭംഗിക്കൊപ്പം കഥകൾ പറഞ്ഞും കളിച്ചും ഉല്ലസിച്ചും യാത്ര ചെയ്യുന്ന സുഖം പറഞ്ഞറിയിക്കാൻ സാധിക്കാത്തത് തന്നെയാണ്. എന്നാൽ പലപ്പോളും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ  ഈ യാത്രകളിൽ വഴക്കുകളും പ്രശ്നങ്ങളും പിണക്കങ്ങളും ഉടലെടുക്കാറുണ്ട്. യാത്രയുടെ ക്ഷീണവും വിരസതയും അധികമാകുമ്പോൾ  ചെറിയ കാര്യങ്ങൾ പോലും വലിയ വഴക്കുകളിൽ അവസാനിക്കാറുണ്ട്.  എനിക്കുൾപ്പടെ ഗ്രൂപ്പുകളായി  ദൂരയാത്ര നടത്തിയിട്ടുള്ളവരോട്  അന്വേഷിച്ചാൽ ഇത് അറിയാൻ സാധിക്കും. ഇരുചക്ര വാഹനങ്ങളിൽ ദൂരയാത്ര നടത്തുന്നവരിൽ ഇത് വളരെ അധികമായിരിക്കും. ഒന്ന്  ശ്രെദ്ധിച്ചാൽ സുഹൃത്തുക്കൊപ്പമുള്ള ദൂരയാത്രകൾ പ്രശ്നങ്ങൾ ഇല്ലാത്തതാക്കി മാറ്റം..

Group Travel tips

  • ആസൂത്രണം (Planning)
നിങ്ങളുടെ യാത്രയെക്കുറിച്ചു നിങ്ങൾക്കെല്ലാവർക്കും നല്ലൊരു അറിവുണ്ടായിരിക്കണം. എവിടെയൊക്കെയാണ് പോകുന്നത്, എത്രനാളത്തെ യാത്രയാണ് ഉദ്ദേശിക്കുന്നത്? ,എങ്ങനെയുള്ള സ്ഥലങ്ങളിൽ ആണ് വൈകുന്നേരങ്ങളിൽ തങ്ങാൻ ഉദ്ദേശിക്കുന്നത്, എന്തൊക്കെയാണ് കൊണ്ടുപോകേണ്ടത്,  ഭക്ഷണം എങ്ങനെയൊക്കെ  ആയിരിക്കണം തുടങ്ങി എല്ലാ കാര്യങ്ങളും നിങ്ങൾ ഒരു ധാരണയിൽ എത്തിയിരിക്കണം. ( പ്ലാനിംഗ് പോലെ എല്ലാ കാര്യങ്ങളും സംഭവിക്കില്ല എന്നൊരു ധാരണ എല്ലാവർക്കും ഉണ്ടായിരിക്കണം. )
  • പണം (Money ) 
യാത്രകളിലെ പ്രശ്നങ്ങളിൽ ഒരു പ്രധാന വില്ലൻ ആണ് പണം എന്ന് പറയുന്നത്. ഭക്ഷണം കഴിക്കാൻ പോകുമ്പോളോ, ഏതെങ്കിലും ടൂറിസ്റ്റ് സ്ഥലങ്ങളിൽ കയറുമ്പോൾ പാസ് എടുക്കാനോ, ഹോട്ടൽ  മുറി ബുക്ക് ചെയ്യാനോ,ടോൾ ബൂത്തുകളിൽ  പൈസ കൊടുക്കുന്നതോ എല്ലാം  ഒരാൾ ആയിരിക്കാം. പിന്നീട് കൊടുക്കാം എന്ന് കരുതുന്ന ഈ പണം കുറച്ചു കഴിയുമ്പോൾ കൊടുത്തോ ഇല്ലയോ എന്നുള്ള പ്രശ്നങ്ങൾ എല്ലാം ഉടലെടുക്കുവാൻ സാധ്യത ഉണ്ട്!, അതിനാൽ കണക്കുകൾ എപ്പോളും എഴുതി സൂക്ഷിക്കുക. അല്ല എങ്കിൽ splitwise പോലെയുള്ള ആപ്പുകൾ ഉപയോഗിക്കുക. ( സുഹൃത്തുക്കളും ഒത്തുള്ള യാത്രകളിലെ പണമിടപാടിന്  ഏറ്റവും ഉചിതമായ മാർഗമാണ് splitwise പോലെയുള്ള ആപ്പുകൾ. )
  • നേതാവ്  (Leader)
നിങ്ങളിൽ  തന്നെ ഒരു ലീഡറെ കണ്ടെത്തുക. നമ്മുക്ക് എത്രയൊക്കെ പ്ലാനിങ്  ഉണ്ടായാലും  പലപ്പോളും നമ്മുടെ കണക്കുകൂട്ടൽ  അനുസരിച്ചു എല്ലാ കാര്യങ്ങളും നടക്കണം എന്നില്ല. എല്ലാവർക്കും പല അഭിപ്രായം ആയിരിക്കും അപ്പോൾ ഉണ്ടാവുക, അതിനാൽ അവസാന തീരുമാനം എടുക്കുവാൻ ഒരു ലീഡറെ നിശ്ചയിക്കുക. അദ്ദേഹം ആയിരിക്കണം നമ്മുടെ ടീമിനെ  നയിക്കുന്നത്. നമ്മൾ പോകുന്ന വാഹനത്തിന്റെ വേഗത, ഫുഡ് കഴിക്കണ്ട ഹോട്ടൽ , താമസസ്ഥലം ഇതെല്ലാം ലീഡറുടെ  തീരുമാനം ആയിരിക്കണം. ( നിങ്ങൾ തിരഞ്ഞെടുക്കുന്ന ലീഡർക്ക് നിങ്ങളുടെ യാത്രയെക്കുറിച്ചു നല്ല അറിവുണ്ടായിരിക്കണം, കൂടാതെ നയിക്കാൻ ഉള്ള കഴിവുള്ള ആളായിരിക്കണം.)
  • ഗ്രൂപ്പ് ചർച്ച  (Group Discussion)
ലീഡറുടെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പായി ഇരുന്ന് നടത്താൻ ഉദ്ദേശിക്കുന്ന യാത്രയെക്കുറിച്ചു ചർച്ച ചെയ്യുക, യാത്രകളിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുക, യാത്രകൾക്ക് ഒരു നിയമാവലി ഉണ്ടാക്കുക (Rules: യാത്രകൾക്ക് ഇടക്ക് ഉള്ള മദ്യപാനം , അമിത വേഗത പോലെയുള്ള കാര്യങ്ങളിൽ നേരത്തെ തന്നെ ഒരു കുറച്ചു നിയമങ്ങൾ വക്കുന്നത് വളരെ നല്ലതാണ്.) ചർച്ചക്ക് ശേഷം പോകുന്ന യാത്രയെയും, നിയമങ്ങളെയും കുറിച്ച് ലീഡർ തന്നെ അവസാനം  തീര്‍പ്പ് എല്ലാവരെയും അറിയിക്കുക.

ഈ നാല്   കാര്യങ്ങൾ ശ്രെദ്ധിച്ചാൽ നിങ്ങളുടെ സുഹൃത്തുക്കളുമൊത്തുള്ള യാത്രകൾ വളരെ ആഘോഷപൂർവമാക്കാം.

വിവരണം : Jobin Ovelil 
Previous Post Next Post