എങ്ങനെ International Driving License എടുക്കാം ? | International Driving License Kerala |

International Driving License Kerala

സ്വന്തം വാഹനത്തിൽ ഒരു ലോകയാത്ര ആഗ്രഹിക്കാത്ത  സഞ്ചാരപ്രേമികൾ  കുറവായിരിക്കും അല്ലെ ? അതല്ല എങ്കിൽ മറ്റൊരു രാജ്യത്തേക്ക് ഒരു യാത്ര പോകുമ്പോൾ അവിടെ വാഹനം ഓടിച്ചു ഒന്ന് ചുറ്റിക്കറങ്ങണം എന്ന് ആഗ്രഹിക്കാത്തവരും കുറവായിരിക്കും. എന്നാൽ പലർക്കും അറിയില്ല നമ്മുടെ ഇന്ത്യൻ ലൈസൻസ് ഉണ്ടെങ്കിൽ അതിൻറെ കൂടെ ഈ International Driving License ഉം കൂടി കയ്യിൽ കരുതിയാൽ ലോകത്തെവിടെ പോയി വേണമെങ്കിലും നമ്മുക്ക് വാഹനം ഓടിക്കാം( നാല് രാജ്യങ്ങളിൽ  പറ്റില്ല ) , അതും നമ്മുക്ക് നമ്മുടെ ഈ കൊച്ചു കേരളത്തിൽ ( Kerala ) ഇരുന്നുകൊണ്ട്  International Driving License ന് apply ചെയ്യുകയുമാവാം. കൂടുതലും മറ്റുള്ള രാജ്യങ്ങളിലേക്ക് നിരന്തരമായ യാത്രകൾ ചെയ്യുന്നവർക്കാണ് ഈ ലൈസൻസ്  പ്രയോജനപ്പെടുക. 

ഒരു വർഷം മുതൽ 10 വർഷം വരെയാണ് International Driving Licence ൻറെ കാലാവധി. ഇംഗ്ലീഷും ഫ്രഞ്ചും ചൈനീസും  ഉൾപ്പടെ  22 ഓളം ഭാഷകളിൽ പരിഭാഷപ്പെടുത്തിയതും. 157ൽ അധികം രാജ്യങ്ങളിൽ വാഹനം ഓടിക്കുവാനും വാഹനം വാടകക്ക് എടുക്കുവാനും ഉപയോഗിക്കാവുന്നതാണ് ഈ ലൈസൻസ്.

English, French, Spanish, Portuguese, Russian, German, Arabic, Japanese Chinese എന്നീ 9  ഭാഷകളിൽ ലൈസെൻസിനെ  പരിഭാഷപ്പെടുത്തിയ നല്ല പുറംചട്ടയോടു കൂടിയ  ഒരു booklet ഉം  ഒരു ID കാർഡും  ചേർന്നതാണ് ഈ  International Driving License. ഇതിനോടൊപ്പം നമ്മുടെ ഒർജിനൽ Valid Driving Licence കൂടി ഉണ്ടായാൽ മാത്രമേ  International Driving License നു  value ഉണ്ടാവൂ എന്നത് പ്രത്യേകം ശ്രെദ്ധിക്കണം.

എങ്ങനെ International Driving License എടുക്കാം ?

 1. https://international-permit.com  എന്ന വെബ്സൈറ്റിൽ കയറുക.
 2. menu bar ൽ Apply ക്ലിക്ക് ചെയ്യുക. അല്ല എങ്കിൽ ഏറ്റവും താഴെയായി Apply Now ൽ  ക്ലിക്ക് ചെയ്യുക.
 3. online application ക്ലിക്ക് ചെയ്യുക.(https://international-permit.com/en-us/idd/applicant/apply)
 4. തുടർന്ന് Email,Personal Information,Driving Type,Driver License Information,Shipping Information,Contact Information എന്നിവ തെറ്റാതെ ടൈപ്പ് ചെയ്യുക.
 5. passport size photo, Driving Licence, Signature എന്നിവയുടെ scaned കോപ്പി യഥാസ്ഥാനത്തു upload ചെയ്ത് കൊടുക്കുക.
 6. condition വായിച്ചു നോക്കിയതിനു ശേഷം agree ചെയ്യുക.
 7. Bot അല്ല എന്നുള്ളത്  ടിക്ക് ചെയ്യുക .
 8. submit button ക്ലിക്ക് ചെയ്യുക.
 9. നിങ്ങളുടെ payment ($ ) ചെയ്യുന്നത് എങ്ങനെ ആണെന്ന് സെലക്ട് ചെയ്തു കൊടുക്കുക.
 10. payment ചെയ്യുക.
24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ മെയിലിൽ അപേക്ഷിച്ചതിന്റെ conformation mail വരും, 3 മുതൽ 5 ദിവസത്തിനുള്ളിൽ അവർ നമ്മുടെ അപേക്ഷ നോക്കി approval കൊടുക്കും, തുടർന്ന് സാധാരണ ഗതിയിൽ 8 ദിവസത്തിനുള്ളിൽ നമ്മുക്ക് International Driving License വീട്ടിൽ എത്തുന്നതാണ്. നമ്മൾ അപേക്ഷിച്ചു  2 ആഴ്ചകൾ കൊണ്ട് International Driving License നമ്മുക്ക് ലഭിച്ചിരിക്കും.

International Driving License Charges 

1 Year 29.99$
2 Year 44.99$
3 Year 59.99$
5 Year 74.99$
10 Year 89.99$
International Shipping Charge 35$

International Driving License ചില രാജ്യങ്ങളിൽ ഉപയോഗിക്കുവാൻ സാധിക്കില്ല, ആ രാജ്യങ്ങളുടെ പേരുകൾ താഴെ കൊടുത്തിരിക്കുന്നു.
 • ചൈന 
 • ജപ്പാൻ 
 • സൗത്ത് കൊറിയ 
 • നോർത്ത്  കൊറിയ
വിവരണം: Jobin Ovelil
Previous Post Next Post