ഊട്ടി കാണാൻ പോകുമ്പോൾ ഇവനെ മറക്കല്ലേ! | Nilgiri Mountain Railway |

Nilgiri Mountain Railway,ooty,tamilnadu

Neelagiri Mountain Railway നീലഗിരി മലയോര റെയിൽപാത, യുനെസ്കോയുടെ പൈതൃക പട്ടികയിൽ പെടുത്തിയിട്ടുള്ള ഇന്ത്യയിലെ തമിഴ്നാട്ടിൽ മേട്ടുപ്പാളയത്തെയും  ഊട്ടിയെയും  തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന  ഇന്ത്യൻ റെയിൽവേയുടെ കീഴിൽ ഉള്ള പുരാതനമായ റെയിൽപാത. 45 കിലോമീറ്ററോളം ദൂരമാണ് ഈ റയിൽപാതക്ക് ഉള്ളത്. നീലഗിരി എക്സ്പ്രസ്സ്ൻറെ കണക്ഷൻ ട്രെയിൻ ആയിട്ടാണ് ഈ പൈതൃക ട്രെയിൻ ഓടിക്കുന്നത്.

1908ൽ ബ്രിട്ടീഷ്കാരാണ് ഈ റെയിൽവേ പണിപൂർത്തീകരിച്ചു  നൽകിയത്. പൂർണ്ണമായും നീരാവി ഉപയോഗിച്ച്  പ്രവർത്തിക്കുന്ന എൻജിൻ (Steam engine) ആണ് ഈ ട്രെയിനിൽ ഉള്ളത്. ഏകദേശം ഒരു തവണ യാത്ര ചെയ്യുവാനായി 8000 ലിറ്ററോളം  വെള്ളം ആവശ്യമായി വരുന്നുണ്ട്. കൽക്കരിയും , ഫർണസ് ഓയിലും  വെള്ളം ചൂടാക്കി നീരാവി  ഉൽപാദിപ്പിക്കുവാൻ  ഉപയോഗിക്കുന്നുണ്ട്. റാക്ക് ആൻഡ് പീനിയൻ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ട്രെയിൻ മല കയറുന്നത് . സാധാരണ പാളത്തിന് നടുവിൽ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ട്രാക്കിൽ പൽചക്രം ഉപയോഗിച്ച് പിടിച്ചു കയറുന്ന രീതിയാണിത്. ഈ സാങ്കേതികത ഉപയോഗിക്കുന്ന പാളവും ട്രെയിനും  ഇന്ത്യയിൽ  ഇവിടെ മാത്രമാണ് ഉള്ളത്. 

മേട്ടുപ്പാളയം മുതൽ കൂണൂർ വരെയാണ് ഈ എൻജിൻ ഉള്ളത്. അതിനുശേഷം ഡീസൽ എൻജിൻ ഉപയോഗിച്ചാണ് ബാക്കി ദൂരം പോകുന്നത്.ഫസ്റ്റ് ക്ലാസ്  സെക്കൻഡ് ക്ലാസ് ജനറൽ  എന്നീ മൂന്ന് കമ്പാർട്മെന്റുകൾ ആണ് ഈ ട്രെയിന്  ഉള്ളത്. ഇരുന്നൂറോളം പേർക്ക് ഈ ട്രെയിനിൽ ഒരു സമയം യാത്ര ചെയ്യാം. ടിക്കറ്റിന് വളരെ ചുരുങ്ങിയ നിരക്ക് മാത്രമേ ഉള്ളൂ. IRCTC വെബ്സൈറ്റിൽ നിന്നോ നേരിട്ടോ ടിക്കറ്റുകൾ എടുക്കാവുന്നതാണ്. 

എല്ലാ സ്റ്റേഷനുകളിലും കുറച്ചു നേരം വെള്ളം നിറക്കുവാനായി ട്രെയിൻ നിർത്തി ഇടാറുണ്ട് അതിനാൽ ആ സമയങ്ങളിൽ ഒക്കെ സഞ്ചാരികൾക്ക് പുറത്തിറങ്ങി കാഴ്ചകൾ ആസ്വദിക്കാവുന്നതാണ്. വെറും 10.5 കിലോമീറ്റർ മാത്രമാണ് ഈ ട്രെയിനിൻ്റെ വേഗം.ഏകദേശം 4-5 മണിക്കൂറോളം സമയമെടുക്കും ട്രെയിൻ മേട്ടുപ്പാളയത്തുനിന്നും ഊട്ടിയിൽ എത്തുവാൻ. ഒരുപാട് ചലച്ചിത്രങ്ങളും ഗാനരംഗങ്ങളും  ഷൂട്ട് ചെയ്യപ്പെട്ട ഒരു ട്രെയിൻ കൂടിയാണ് ഇത്. 

പഴമയുടെ സൗന്ദര്യവും കുന്നുകളും വെള്ളക്കെട്ടുകളും തുരങ്കവും പൈൻമരക്കാടുകളും ഊട്ടിയുടെ കാലാവസ്ഥയും സുഗന്ധവും  ഒക്കെ ആസ്വദിച്ചു യാത്ര ചെയ്യുവാൻ പറ്റിയ ഒരു അടിപൊളി അവസരമാണ് നീലഗിരി മലയോര റെയിൽപാത നമ്മുക്കായി ഒരുക്കുന്നത്.

വിവരണം : Jobin Ovelil

Previous Post Next Post