സ്വര്‍ഗം ഇവിടെ തുടങ്ങുന്നു. കൊളുക്കുമല | Kolukkumala | Theni | Tamil nadu |

Kolukkumala Theni Tamil nadu

തമിഴ്നാട്ടിലെ തേനി ജില്ലയില്‍ സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 8000 അടി മുകളിലായി ആണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടില്‍ സ്ഥിതി ചെയ്യുന്നു എങ്കിലും കേരളത്തില്‍ നിന്നും മാത്രമാണു കൊളുക്കുമലയിലേക്ക് റോഡ് മാര്‍ഗം പ്രവേശനം ഉള്ളത്. കേരള - തമിഴ്നാട് ബോര്‍ഡറില്‍ ആണ് കൊളുക്കുമല.   

പ്രധാന കാഴ്ചകള്‍

 ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലനിരകളും അവിടെ നിന്നു താഴേക്കുള്ള കാഴ്ചകളും ആണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍ കൂടാതെ കോടമഞ്ഞും മേഘതട്ടും ഇവിടുത്തെ കാഴ്ചകള്‍ക്ക് പതിന്‍മടങ്ങു ഭംഗി വര്‍ദ്ധിപ്പിക്കുന്നു. തേയിലത്തോട്ടങ്ങളും ടീ ഫാക്ടറികളും ഇവിടുത്തെ കാഴ്ചകളില്‍ ഉള്ളതാണ്. മുകളില്‍ നിന്നും നോക്കുമ്പോള്‍ ആനയിറങ്ങല്‍ ഡാമിന്‍റെ ദൂരക്കാഴ്ചയും മീശപ്പുലിമലയും ദൃശ്യമാണ്. കൂടാതെ ഒരു സിംഹത്തിന്‍റെ മുഖത്തിനോട് രൂപസാദൃശ്യം ഉള്ള പാറയായ സിങ്കപ്പാറയും ഇവിടുത്തെ കാഴ്ചകളില്‍ ഉണ്ട്. 

ചരിത്രം / വിശ്വാസം

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയില തോട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത് കൊളുക്കുമലയിലാണ്, എണ്‍പതോളം വര്ഷം പഴക്കമുള്ള തേയില ഫാക്ടോറിയും ഇവിടെയാണ്. കോട്ടഗുഡി പ്ലാന്‍റേഷന്‍ ആണ് ഇപ്പോള്‍ ഇതിന്‍റെ ഉടമ. 1935 ല്‍ ബ്രിട്ടിഷ്കാരാണ് ഈ ടീ ഫാക്ടറി നിര്‍മ്മിച്ചത്.

വിനോദങ്ങള്‍

സൂര്യനെല്ലി  മുതല്‍ കൊളുക്കുമല tea factory വരെയുള്ള offroad ജീപ്പ് സവാരിയും കൊളുക്കുമലയിലേക്കുള്ള ട്രെക്കിംഗും ഇവിടുത്തെ പ്രധാന വിനോദങ്ങള്‍ ആണ്, പൈസ കൊടുത്തുകൊണ്ട് തേയില ഫാക്ടറി വിസിറ്റും ഇവിടെ ഉണ്ട്. കൂടാതെ നൈറ്റ്ല്‍ ടെന്‍റ്ല്‍ താമസിക്കാന്‍ ഉള്ള സൌകര്യങ്ങളും ഇവിടെ ഉണ്ട്. കൂടാതെ ഇവിടെ നിന്നുള്ള കാഴ്ചകള്‍ ആണ് ഇവിടുത്തെ പ്രധാന വിനോദം

Entry Fee

  • Jeep Rate: 1900 Rs per jeep | 7 Person | സൂര്യനെല്ലി -->   കൊളുക്കുമല (Old Rate)
  • Tea Factory Entry Fee: 150 Rs(Old Rate)
  • Kolukkumala organic tea factory Entry: 100 Rs (Old Rate)

Parking fee 

Nil

ദൂരം

  • സൂര്യനെല്ലി ----> കൊളുക്കുമല  : 12 KM
  • മൂന്നാര്‍ ---> കൊളുക്കുമല : 35 KM

ശ്രേദ്ധിക്കേണ്ട കാര്യങ്ങള്‍

  1. ഇവിടെക്ക് വരുന്നതിന് മുന്പ് തന്നെ സൂര്യനെല്ലിയില്‍ നിന്നും ജീപ്പ് ബുക്ക് ചെയ്യ്തതിന് ശേഷം വരുവാന്‍ ശ്രേദിക്കുക. പലപ്പോലും ജീപ്പ് ലഭിക്കാതെ തിരികെ പോകേണ്ടി വരും.
  2. സൂര്യനെല്ലി വരെ മാത്രമേ നമുക്ക് സ്വന്തം വാഹനത്തില്‍ വരാന്‍ സാധിക്കുള്ളൂ .. അതിനു മുകളിലേക്ക് സ്വകാര്യ തേയില കമ്പനിയുടെ എസ്റ്റേറ്റ്ല്‍ കൂടിയാണ് വഴി അതിനാല്‍ ജീപ്പില്‍ മാത്രമേ യാത്ര അനുവദിക്കൂ.
  3. കൊളുക്കുമലയില്‍ നിന്നും മീശപ്പുലിമല നടന്നു പോകുവാന്‍ സാധിക്കുമെകിലും അതിനു ശ്രെമിക്കരുത്. മീശപ്പുലിമലയിലേക്ക് ഇല്ലീഗല്‍ entry അനുവദനീയമല്ല. കടുത്ത പിഴയും തടവും അനുഭവിക്കേണ്ടി വരും.
  4. അട്ടയുള്ളതിനാല്‍ അവയെ അകറ്റുന്നതിനുള്ള കാര്യങ്ങള്‍ കയ്യില്‍ സൂക്ഷിക്കുക. തിരിച്ചിറങ്ങിയതിന് ശേഷം ഒരു ദേഹപരിശോധന ആവാം

Rating: 8/10 


Previous Post Next Post