മണ്‍റോതുരുത്ത് | Munroe Island | Kollam |

munroe island
കൊല്ലം ജില്ലയില്‍ അഷ്ടമുടി കായലിനുള്ളില്‍  സ്ഥിതി ചെയ്യുന്ന  ഗ്രാമഭംഗി നിറഞ്ഞു നില്‍ക്കുന്ന ഒരു മനോഹരമായ പ്രദേശം ആണ് മണ്ഡ്രോതുരുത്ത് എന്ന്‍ അറിയപ്പെടുന്നത്.

പ്രധാന കാഴ്ചകള്‍

കായല്‍ കാഴ്ചകളാണ് മണ്ഡ്രോതുരുത്തിലെ പ്രധാന കാഴ്ചകള്‍ ,  കായലുകളും  തോടുകളും ആറുകളും പിന്നിട്ട് ഗ്രാമീണ കാഴ്ചകള്‍ ആസ്വതിക്കാം. ചേക്കേറുന്ന പക്ഷികളും ജലാശയങ്ങളും മീന്‍ വളര്‍ത്തല്‍ കുളങ്ങളും കണ്ടല്‍ കാടുകളും തെങ്ങിന്‍ തോപ്പുകളും എല്ലാം ഇവിടുത്തെ കാഴ്ചകളില്‍ പെട്ടതാണ്. 

ചരിത്രം

തിരുവനന്തപുരത്ത് എത്തിയ ബ്രിട്ടീഷ് കാരുടെ രണ്ടാമത്തെ ദിവാനായ ജോണ്‍ മണ്ഡ്രോയുടെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നായിരുന്നു ഇവിടം, അങ്ങനെയാണ് ഈ സ്ഥലത്തിന് മണ്ഡ്രോതുരുത്ത് എന്ന പേര് ലഭിച്ചത്. ഇദ്ദേഹം  AD 1878ല്‍ സ്ഥാപിച്ച ഒരു പള്ളിയും ഇവിടെയുണ്ട്.  ഇത് കൂടാതെ ഇദ്ദേഹം കല്ലടയാറിന്റെ കൈവഴിയായി  പുതിയൊരു ആറ് നിര്‍മ്മിച്ചു അതാണ് പുത്തനാര്‍ എന്നറിയപ്പെടുന്ന പ്രദേശം. മഴ സമയങ്ങളില്‍ കല്ലടയാറില്‍ നിന്നും കൂടുതലായി വെള്ളം വന്നു ഈ തുരുത്ത് മുങ്ങി പോകാതെ കല്ലടയാറിന് കൈവഴി നിര്‍മ്മിച്ചു അഷ്ടമുടി കായലിലേക്കും അതുവഴി അറബിക്കടലിലേക്കും വെള്ളം ഒഴുക്കി കളയുകയായിരുന്നു ഈ പുത്തനാറിന്റെ നിര്‍മ്മാണ ഉദ്ദേശം. 

വിനോദങ്ങള്‍

തുരുത്തുകളിലൂടെയും കായലുകളിലൂടെയും വള്ളത്തിലുള്ള ജലസവാരി ആണ് ഇവിടുത്തെ പ്രധാന വിനോദം.

സമയക്രമം

ഇവിടെ പ്രത്യേകിച്ചൊരു സമയക്രമം ഇല്ല, വള്ളങ്ങളുടെ ലഭ്യത അനുസരിച്ചു നമ്മുക്ക് വരാവുന്നതാണ്, നേരത്തെ വിളിച്ച് നമ്മുടെ സമയം അനുസരിച്ചു ഇവിടെ ബുക്ക് ചെയ്യാവുന്നതാണ്. 4 മണിക്കൂര്‍ എങ്കിലും എടുത്താലേ മണ്ഡ്രോതുരുത്ത് കുറച്ചെങ്കിലും ആസ്വദിക്കുവാന്‍ സാധിക്കൂ...

Entry Fee

ഒരു വള്ളത്തിന്ടെ വാടകയാണ് ഇവിടെ വരുന്ന ചാര്‍ജ് . മണിക്കൂറിലേക്കോ ഒരു ദിവസത്തേക്കോ വള്ളം ബുക്ക് ചെയ്യാവുന്നതാണ്,  

ദൂരം

കൊല്ലത്തുനിന്നും 27 കിലോമീറ്ററോളം ദൂരമാണ് ഇവിടെക്ക്. 

Rating: 7/10 

Previous Post Next Post