കാസര്‍ഗോഡ് ജില്ലയിലെ പ്രെശസ്തമായതും അതിപുരാതനവും കാണാന്‍ അതിമനോഹരമായതുമായ ഒരു കോട്ടയാണ് ബേക്കല്‍ ഫോര്‍ട്ട്. പൂര്‍ണ്ണമായും ചെങ്കല്ല് കൊണ്ടാണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. 1650 ല്‍ ശിവപ്പനായ്ക്ക് ഈ കോട്ട പണിതു എന്ന്‍ കരുതപ്പെടുന്നു. തുടര്ന്ന് ടിപ്പു സുല്‍ത്താന്‍റെ കാലത്ത് ഇവിടെ നിരീക്ഷണ ഗോപുരങ്ങള്‍ പണി കഴിപ്പിച്ചു എന്ന്‍ കരുതപ്പെടുന്നു.
പ്രധാന കാഴ്ചകള്‍
ബേക്കല്‍ ഫോര്‍ട്ടിലെ പ്രവേശനത്തില്‍ തന്നെ ഹനുമാന്‍ പ്രതിഷ്ടയായുള്ള ഒരു ക്ഷേത്രമാണ്. അതിനു ശേഷം main gate നോട് ചേര്‍ന്ന് ടിക്കറ്റ് കൌണ്ടര്‍ സ്ഥിതി ചെയ്യുന്നു. ഉദ്യാനങ്ങളും നിരീഷണഗോപുരത്തില്‍ നിന്നുള്ള കടല്‍ കാഴ്ചകളും പഴമയുടെ സൌന്ദര്യവുമാണ് ബേക്കല്‍ ഫോര്‍ട്ടിലെ പ്രധാന കാഴ്ചകള്‍.
കോട്ടക്ക് പുറത്തായി ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച മുസ്ലിം പള്ളിയും സ്ഥിതി ചെയ്യുന്നു.
വൈകുന്നേരങ്ങളില്‍
വിനോദങ്ങള്‍
ബേക്കല്‍ ഫോര്‍ട്ടിനുള്ളില്‍ ഇവിടുത്തെ കാഴ്ചകള്‍ ആണു പ്രധാന വിനോദം.
സമയക്രമം
8 AM മുതല്‍ 5 PM വരെയാണ് ഇവിടെക്കുള്ള പ്രവേശന സമയം.
Entry Fee
Indians: 25/- Rs
Foreigners: 300/- Rs
15 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനം സൌജന്യമാണ്
Camera: 25/- Rs
Parking :10/- Rs
ദൂരം
കാസര്‍ഗോഡ് നിന്നും 17 കിലോമീറ്റര്‍ ആണ് ഇവിടെക്ക്. മംഗലാപുരമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം(73KM ) . Bekal Fort Railway Station ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.
Rating: 6/10