വയനാട് ജില്ലയില്‍ കബനി നദിയുടെ പോഷക നദിയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗര്‍ ഡാം . ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം എന്ന പദവിയും ഈ ബാണാസുര സാഗര്‍ ഡാമിനാണ്. കൂടാതെ മണ്ണുകൊണ്ട് നിര്‍മ്മിച്ച ( Earth Dam ) ഏഷ്യയിലെ ഏറ്റവും വലിയ ഡാമും ഇത് തന്നെയാണ്. കല്‍പ്പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ അകലെ പടിഞ്ഞാറേത്തറ എന്ന സ്ഥലത്തുള്ള കരമനത്തോടിന് കുറുകെയാണ് ഈ ഡാം പണി കഴിച്ചിട്ടുള്ളത്. 1979 ല്‍ പണി ആരംഭിച്ച ഈ അണക്കെട്ട് 2004 ല്‍ പണി പൂര്‍ത്തിയാക്കി. കോഴിക്കോട് ജില്ലയിലെ കക്കയം ജലവൈദ്യുത പദ്ധതിക്ക് വെള്ളം എത്തിക്കുന്നതിനും ജലസേചനത്തിനുമായാണ് ഈ അണക്കെട്ട് പ്രധാനമായും നിര്‍മ്മിച്ചത്. എന്നാല്‍ പദ്ധതികള്‍ പലതും നടന്നില്ലെങ്കിലും പിന്നീട് ഇതൊരു ടൂറിസ്റ്റ് സ്പോര്‍ട് ആയി മാറുകയാണ് ഉണ്ടായത്. ഹിന്ദു പുരാണങ്ങളിലെ ബാണാസുരന്‍ എന്ന അസുരന്‍റെ പേരിലുണ്ടായ മലയുടെ കീഴില്‍ പണി കഴിപ്പിച്ചതിനാല്‍ ആണ് ഈ അണക്കെട്ടിന് ബാണാസുര സാഗര്‍ അണക്കെട്ട് എന്നു പേര് ലഭിച്ചത്.
പ്രധാന കാഴ്ചകള്‍.
ബാണാസുര സാഗര്‍ ഡാം തന്നെയാണ് ഇവിടുത്തെ പ്രധാന കാഴ്ച, കൂടാതെ ബാണാസുര മല നിരകളും വെള്ളത്തില്‍ മുങ്ങിയ മൊട്ടക്കുന്നുകളും പച്ചപ്പും ചേര്‍ന്ന് ഒരു സുന്ദര കാഴ്ച തീര്‍ക്കുന്നു.. നടക്കുവാനുള്ള വിശാലമായ പാതയും ഇരുവശവും നട്ടു പരിപാലിക്കുന്ന ചെടികളും ഈ ഡാമിന് ചുറ്റുമുള്ള കാഴ്ചകളാണ്. പിന്നെ അങ്ങിങ്ങായി ചെറിയ കൂടാരകടകളും ഇരിപ്പിടങ്ങളും കാണാം.
വിനോദങ്ങള്‍.
- Rop way
- boating
- Children's Park
- garden
- Fish Pedicure
- exhibition
സമയക്രമം
monday to sunday 6AM - 6PM
Charges (Fee)
10Rs/ person
10Rs : parking
20Rs : Still Camera
450Rs : 5 persons for boating.
( പുതുക്കിയ ചാര്‍ജുകള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടായേക്കാം, അറിയുന്നവര്‍ കമെന്‍റ്ല്‍ രേഖപ്പെടുത്തുക.)
Address: Banasura Sagar Dam, Padinjarathara, Kerala, 673575, India
Rating: 5/10